അഞ്ചാമത് ലോക കേരള സഭ ഇന്നും നാളെയും മറ്റന്നാളുമായി (ജനുവരി 29, 30, 31) തിരുവനന്തപുരത്ത് നടക്കും. ഇന്ന് നിശാഗന്ധിയിൽ നടക്കുന്ന പൊതുയോഗത്തോടെയാകും പരിപാടികൾക്ക് തുടക്കമാകുക. ജനുവരി 30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് സഭയുടെ ഔദ്യോഗിക നടപടികൾ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരള സഭയുടെ ഉദ്ഘാടനം നിർവഹിക്കും. പ്രവാസ ലോകത്തെ വിവിധ വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകൾക്കും വികസന കാഴ്ചപ്പാടുകൾക്കും ഈ സമ്മേളനം വേദിയാകും.

മുഖ്യമന്ത്രി പിണറായി വിജയൻ നിരവധി പുതിയ സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഇതിൽ സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, ലോകകേരളം ഓൺലൈൻ സേവനങ്ങൾ, പ്രവാസി മിഷൻ, എയർപോർട്ട് ഹെൽപ്പ് ഡെസ്ക് എന്നിവ ഉൾപ്പെടും. കൂടാതെ നോർക്ക വകുപ്പിന് കീഴിലുള്ള നിക്ഷേപ പ്രോത്സാഹന പോർട്ടലായ ‘ഷെർപ്പ’ എന്ന പദ്ധതിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ജനുവരി 30ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ “നവകേരള നിർമ്മിതിയിൽ പ്രവാസികളുടെ പങ്ക്” എന്ന വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കും. ഇതിൽ മന്ത്രി ഡോ. ആർ ബിന്ദു, ജോൺ ബ്രിട്ടാസ് എംപി, എം.എ. യൂസഫ് അലി, സന്തോഷ് ജോർജ് കുളങ്ങര, മുരളി തുമ്മാരുകുടി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

Related Posts