അഞ്ചാമത് ലോക കേരളസഭയിലേക്ക് പ്രതിനിധികളായി ഇത്തവണ കർണാടകയിൽ നിന്ന് ഏഴ് പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. റജികുമാർ, കെ.പി.ശശിധരൻ, ഫിലിപ്പ് കെ ജോർജ്, സന്ദീപ് കൊക്കൂൺ, ബിനോയ് എസ് നായർ, സുരേന്ദ്രൻ കൊല്ലറേത്ത്, അബ്ദുൾ ഗഫൂർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കെ.പി.ശശിധരൻ ഇത് നാലാമത്തെ തവണയാണ് ലോക കേരളസഭ പ്രതിനിധിയായി പങ്കെടുക്കുന്നത്. സുവർണ കർണാടക കേരളസമാജം സംസ്ഥാന സെക്രട്ടറിയായ മലപ്പുറം കല്ലൂർമ സ്വദേശിയാണ്.

ഇത് രണ്ടാം തവണയാണ് റജികുമാർ ലോക കേരളസഭയിയിൽ പ്രതിനിധിയായി പങ്കെടുക്കപ്പെടുന്നത്. കേരളസമാജം ബാംഗ്ലൂർ ജനറൽ സെക്രട്ടറി കൂടിയായ റജികുമാർ ആലപ്പുഴ വെൺമണി സ്വദേശിയാണ്. നഗരത്തിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകനാണ് റജികുമാർ.

പാലക്കാട് സ്വദേശിയായ സന്ദീപ് കൊക്കൂൺ, ബാംഗ്ലൂരിലെ പ്രമുഖ വസ്ത്ര വ്യവസായിയായ സന്ദീപ് വസ്ത്ര നിർമാണ മേഖലയിലെ പ്രശസ്‌ത സ്ഥാപനമായ കോക്കൂൺ അപ്പാരൽസ് ഡയറക്ട‌റാണ്. പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണ് സന്ദീപ്. ഇന്ത്യയിലെ സിൽക്ക് നിർമാണ രംഗത്തും സിൽക്ക് കയറ്റുമതി രംഗത്തും വിവാഹ വസ്ത്ര വിപണിയിലും ഒഴിച്ചുകൂടാനാവാത്ത ഒരു പേരാണ് കോക്കൂൺ അപ്പാരൽസ്. രണ്ടാം തവണയാണ് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

പത്തനംതിട്ട സ്വദേശിയായ ബിനോയി എസ് നായർ രണ്ടാം തവണയാണ് ലോക കേരളസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, എൻ എസ് എസ് (കർണാടക) എന്നീ സംഘടനകളിൽ ഭാരവാഹിയായ ബിനോയ് എസ് നായർ നഗരത്തിൽ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനാണ്.

ഫിലിപ്പ് കെ ജോർജ് മൂന്നാം തവണയാണ് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കലാ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയായ ഫിലിപ്പ് കെ ജോർജ് പത്തനംതിട്ട സ്വദേശിയാണ്.

കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ സുരേന്ദ്രൻ സുരേന്ദ്രൻ കൊല്ലറേത്ത് ആദ്യമായാണ് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കണ്ണൂർ തളിപ്പറമ്പ് പട്ടുവം മംഗലശ്ശേരി സ്വദേശിയായ സുരേന്ദ്രൻ മംഗലശ്ശേരി 35 വർഷക്കാലമായി ബാംഗ്ലൂരിൽ താമസിക്കുന്നു. ഇദ്ദേഹം ബാംഗ്ലൂരിലെ കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമാണ്. കയറ്റുമതി ഇറക്കുമതി മേഖലയിൽ കൺസൾട്ടണ്ട് ആയി സേവനമനുഷ്ഠിക്കുന്നു.

അബ്ദുൾ ഗഫൂർ നഗരത്തിൽ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. നവോദയ ബാംഗ്ളൂരിൻ്റെ ജനറൽ സെക്രട്ടറിയും കല വെൽഫയർ അസോസിയേഷൻ്റെ സെൻട്രൽ കമ്മിറ്റീ മെമ്പറുമാണ്. പത്തനംതിട്ട സ്വദേശിയാണ്.

Related Posts