കേരളത്തിന്റെ വികസനമെത്തിക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ഒരു വികസനവും കൊണ്ടുവന്നില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. കേരളത്തിൽ തൊഴിലില്ലായ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും ശിവകുമാര്‍ പറഞ്ഞു. കേരളത്തിലെ യുവാക്കള്‍ മിടുക്കാരാണെന്ന് രാജ്യം അംഗീകരിച്ചതാണെങ്കിലും അവരുടെ നൈപുണ്യത്തിന് അനുസൃതമായി അവര്‍ക്ക് തൊഴില്‍ നല്‍കാനുള്ള സാഹചര്യം ഇവിടെയില്ല.
കേരളത്തില്‍ 25 ലക്ഷത്തിലധികം യുവാക്കള്‍ തൊഴില്‍രഹിതരാണെന്നാണ് റിപ്പോർട്ട്. ബംഗളൂരില്‍ ഐടി മേഖലയില്‍ പണിയെടുക്കുന്ന എഞ്ചിനിയര്‍മാരില്‍ 20 ശതമാനവും കേരളത്തില്‍ നിന്നുള്ളവരാണ്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ എത്തുകയും പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുകയും വേണം.
എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രിയോ മന്ത്രിമാരോ നിക്ഷേപങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടില്ല. നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഒരു നയം പോലും കേരളത്തിനില്ല. കേരളത്തിലേക്ക് നിക്ഷേപം എത്തണമെങ്കില്‍ കമ്മ്യൂണിസ്റ്റ് ചിന്താഗതി മാറണം.