മുപ്പത്തിരണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ വിപുലമായ രീതിയില്‍ മെഗാഷോ സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 15 ഞായറാഴ്‌ച മല്ലേശ്വരം ചൗഡയ്യ മെമ്മോറിയല്‍ ഹാളിലാണ് പരിപാടി. കുടുംബസദസ്സുകളെ പൊട്ടിച്ചിരിപ്പിക്കുന്ന ‘ലിധി ലാല്‍ ആന്‍ഡ് ടീമി’ൻ്റെ ‘ജാനു തമാശ’കള്‍, ‘മാതാ പേരാമ്പ്ര’യിലെ നാല്‍പതോളം അനുഗ്രഹീത കലാപ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന ‘ചിലപ്പതികാരം’ (തമിഴ് ഇതിഹാസകൃതിയുടെ മലയാളം രംഗാവിഷ്‌കാരം), കണ്ണൂരിലെ പുന്നാട് പൊലിക അവതരിപ്പിക്കുന്ന നാടന്‍പാട്ട്, നാടോടി നൃത്തം തുടങ്ങിയവയാണ് മൂന്നര മണിക്കൂര്‍ നീളുന്ന ദീപ്തി മെഗാഷോയിലെ പ്രധാന ചേരുവകള്‍. പ്രശസ്ത പ്രഭാഷകന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
ചലച്ചിത്ര താരങ്ങളും രാഷ്ട്രീയപ്രമുഖരും അതിഥികളായെത്തും. വിഷ്ണുമംഗലം കുമാര്‍ (പ്രസിഡണ്ട്), സന്തോഷ് ടി ജോണ്‍ (സെക്രട്ടറി), കെ.സന്തോഷ് കുമാര്‍ (ചെയര്‍മാന്‍), കൃഷ്ണദാസ് (ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ നേതൃത്വം കൊടുക്കുന്ന പ്രോഗ്രാം കമ്മിറ്റിയാണ് ദീപ്തി മെഗാ ഷോ നടത്തിപ്പിൻ്റെ മേല്‍നോട്ടം വഹിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക്: 9845283218/ 9243445765/7411139934
