ദാസറഹള്ളി ശ്രീ അയ്യപ്പഭക്ത സംഘത്തിൻ്റെ നേതൃത്വത്തിൽ രാമായണ മാസത്തോടനുബന്ധിച്ച് ഏകദിന സമ്പൂർണ്ണ രാമായണ പാരായണ യജ്ഞം നടത്തുന്നു. നാളെ രാവിലെ 4 മണിക്ക് അഷ്ടദ്രവ്യ ഗണപതി ഹോമത്തോടുകൂടി പരിപാടി ആരംഭിക്കും.
രാമായണ പാരായണത്തിന് കെ കെ ശശിധരൻ, വസന്ത, സാവിത്രി അമ്മ എന്നിവർ നേതൃത്വം നൽകും. വൈകുന്നേരം ഭഗവതിസേവയും ദീപാരാധനയും ശ്രീരാമ പട്ടാഭിഷേകവും ഉണ്ടായിരിക്കും. തുടർന്ന് ലഘുഭക്ഷണവും നൽകും.
കൂടുതൽ വിവരങ്ങൾക്ക് 94480 34419