സംസ്ഥാന സർക്കാരിന്‍റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സബ്‌സിഡി നിരക്കിൽ ഇ- ഓട്ടോകൾ (ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾ) വാങ്ങാൻ അവസരമൊരുക്കി സർക്കാർ. 30,000 രൂപയാണ് സബ്‌സിഡി നൽകുന്നത്. നാളെ മുതൽ അപേക്ഷകൾ നൽകാം. ഓരോ വർഷവും 1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് സബ്‌സിഡി അനുവദിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് (mvd.kerala.gov.in) മുഖേന അപേക്ഷിക്കുന്ന ആദ്യത്തെ 1000 അർഹരായ അപേക്ഷകർക്കാണ് സബ്സിഡി ലഭിക്കുക.

ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന സബ്‌സിഡി അപേക്ഷകളിൽ മാർച്ച് 15 നു മുൻപ് അപേക്ഷിക്കുന്ന വനിതകൾക്കായി 500 എണ്ണം സംവരണം ചെയ്‌തിട്ടുണ്ട്. ഈ സമയ പരിധിക്കുള്ളിൽ നിശ്ചിത അപേക്ഷകൾ വനിതാ അപേക്ഷകരിൽ നിന്നും ലഭ്യമാകാത്തപക്ഷം ഇത് പൊതുവിഭാഗത്തിലേക്ക് മാറ്റും. അപേക്ഷ നൽകേണ്ടത് ഓൺലൈനായാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
https://transportservices.nic.in/KeralaEV/#/dashboard/service-info

Related Posts