ഇന്നലെ വൈകിട്ടുവരെയുള്ള കണക്കുപ്രകാരം സപ്ലൈകോ വഴിയുള്ള ഓണക്കാല വിൽപ്പന 319 കോടി കവിഞ്ഞു. 300 കോടി ലക്ഷ്യമിട്ടയിടത്താണിത്. കഴിഞ്ഞ വർഷം ഇത് 183 കോടി വിൽപ്പനയായിരുന്നു നടന്നത്. ഇന്നലെ പ്രതിദിന വിൽപ്പന 21.31 കോടിയുടെ സർവകാല റെക്കോഡിലെത്തി.

കാർഡൊന്നിന് 25 രൂപ നിരക്കിൽ 20 കിലോ പച്ചരി/പുഴുക്കലരി നൽകിവരുന്നു. എട്ട് കിലോ സബ്‌സിഡി അരിക്ക് പുറമേയാണിത്. ഇതുവരെ 92.8 ലക്ഷം കിലോ അരി വിൽപന നടത്തി. 6,14,217 സൗജന്യ ഭക്ഷ്യകിറ്റുകളിൽ 4,05,890 എണ്ണം വിതരണം ചെയ്‌തു.

Related Posts