മനുഷ്യ മനസ്സുകളെ വിശ്വ വിശാലതയിലേക്കു തുറക്കുമ്പോഴാണ് മാനവികത സംഭവിക്കുന്നതെന്ന് നോവലിസ്റ്റും എഴുത്തുകാരനുമായ സുസ്മേഷ് ചന്ത്രോത്ത് അഭിപ്രായപ്പെട്ടു. പൊളിറ്റിക്കലാകണമെങ്കിൽ നമ്മുടെ ചുറ്റുപാടും നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണയും ബോധ്യവും ഉണ്ടാവണം. ആ ബോധ്യ ബോധ്യത്തിലെത്താൻ വായനയുടെ താൽപ്പര്യം മാറ്റേണ്ടതുണ്ടെന്നും
തനിമ സാംസ്കാരികവേദി ബെംഗളൂരു സംഘടിപ്പിച്ച വായനയുടെ ഡിജിറ്റൽ യുഗം എന്ന സാഹിത്യ സംവാദത്തിൽ മുഖ്യ പ്രഭാഷണ നടത്തവെ അദ്ദേഹം പറഞ്ഞു.

മാനവികതയെന്നു പറയുകയും സംസാരിക്കേണ്ട സന്ദർഭങ്ങൾ മറക്കുകയും ചെയ്യുമ്പോഴാണ്, വാസ്തവത്തിൽ ഒറ്റപ്പെട്ട തുരുത്തുകൾ സൃഷ്ടിക്കപ്പെടുന്നതെന്നും, മനുഷ്യനാകാൻ സഹായിക്കുന്ന പുസ്തകങ്ങൾ വായിക്കാൻ തയ്യാറായെങ്കിൽ മാത്രമ സാഹിത്യമെന്താണെന്ന് മനസ്സിലാവുകയുളളൂ എന്നും സാഹിത്യമെന്നത് മനുഷ്യനെ മാലിന്യങ്ങളിൽനിന്ന് മുക്തമാക്കുന്ന ശുദ്ധജലം മാത്രമാണ്, ഡിജിറ്റൽ യുഗം വന്നപ്പോൾ സംശയത്തോടെയാണ് ആളുകൾ അതിനെ നോക്കിയിരുന്നത്. അതിൻ്റെ വളർച്ച വളരെ സൂക്ഷ്മമായാണ് മുന്നോട്ടു പോകുന്നത്.ലോകം നിരന്തരം ജാഗ്രതയോടെയോടെയുളള സമീപനമാണ് അക്കാര്യത്തിൽ സ്വീകരിച്ചു മുന്നോട്ട് പോകുന്നത്. വായന ഡിജിറ്റലോ, സാധാരണമോ എന്നതല്ല വായന നടക്കുന്നുണ്ടോ എന്നതിലാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ എഴുത്തുകാരിയും സോഷ്യൽ ഇൻഫ്ലുവൻസറുമായ ആനി വളളിക്കാപ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു.
തനിമ പുറത്തിറക്കുന്ന ലിസ്റ്റിക്കിൾ2 ഓൺലൈൻ മാഗസിൻ റൈറ്റേഴ്സ് ഫോറം പ്രസി: സതീഷ് തോട്ടശ്ശേരി പ്രകാശനം ചെയ്തു. ആനി വളളിക്കാപ്പൻ ആദ്യ പ്രതി ഏറ്റു വാങ്ങി.
പ്രോഗ്രാം കൺവീനർ മുഹമ്മദ് കുനിങ്ങാട് അധ്യക്ഷത വഹിച്ചു. പ്രസി: ആസിഫ് മടിവാള, സതീഷ് തോട്ടശ്ശേരി, മലയാളം മിഷൻ അക്കാദമിക് കോ ഓർഡിനേറ്റർ മീര നാരായണൻ, റൈറ്റേഴ്സ് ഫോറം സെക്രട്ടറി ശാന്തകുമാർ എലപ്പുളളി, കെ. വി. ഖാലിദ് , ഡോ.ദീപ വി.കെ, എ.എ.മജീദ്, ഷംലി.എൻ, ഷാഹിന ഉമ്മർ, ഇസ്മായിൽ അറഫാത്ത്, ഹസീന ഷിയാസ്, അനീസ് സി സി ഒ, ശശികുമാർ, ലൗന ജഹാൻ തുടങ്ങിയവർ സംസാരിച്ചു. തനിമ സെക്രട്ടറി തസ് ലിം പാലറ സ്വാഗതവും അഡ്വ. ബുഷ്റ വളപ്പിൽ നന്ദിയും പറഞ്ഞു. ജമീല മൂസ, ഷാഹിന ഉമ്മർ, സുഹാന, ഷെഫീഖ് അജ്മൽ, റഫീഖ് ഹസൻ, സമീറ വി. പി , നഫീസ, തുടങ്ങുയവർ അതിഥികൾക്ക് ഉപഹാരങ്ങൾ നൽകി.

Related Posts