കേളി ബെംഗളൂരുവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നോർക്ക ബോധവൽക്കരണ പരിപാടിയെ തുടർന്ന് സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ നോര്‍ക്ക റൂട്ട്സിന് കൈമാറി. കേളി ബെംഗളൂരു പ്രസിഡണ്ട് ഷിബു.കെ, സെക്രട്ടറി ജാഷീർ പൊന്ന്യം എന്നിവർ ചേർന്ന് ബംഗളൂരു എൻ ആർ കെ ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിനാണ് അപേക്ഷകള്‍ കൈമാറിയത്.
രണ്ടു വര്‍ഷമായി മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയരായ പ്രവാസികള്‍ക്കുളളതാണ് എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ്. 408 രൂപ പ്രീമിയത്തില്‍ മൂന്നു വര്‍ഷത്തേയ്ക്ക് അപകടം മൂലമുള്ള മരണത്തിന് അഞ്ച് ലക്ഷം രൂപയുടെയും അപകടം മൂലമുള്ള ഭാഗികമോ സ്ഥിരമോ ആയ അംഗവൈകല്യങ്ങള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപയുടേയും ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ഉറപ്പാക്കുന്നതാണ് പദ്ധതി.
18 -60 വയസ്സുവരെയുളള പ്രവാസികേരളീയര്‍ക്ക് നോർക്ക പ്രവാസിരക്ഷാ ഇൻഷുറൻസിനും അപേക്ഷിക്കാം. 661 രൂപയാണ് പ്രീമിയം. പോളിസ് ഉടമകൾക്ക് പട്ടികപ്രകാരമുളള 13 ഗുരുതര രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെയുളള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും അപകടമരണത്തിന് രണ്ടു ലക്ഷം രൂപ വരെയും പരിരക്ഷയും ലഭിക്കും. ഇതോടൊപ്പം പ്രവാസികേരളീയര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്ന ‘നോര്‍ക്ക കെയര്‍’ പദ്ധതിയിലും അംഗമാകാന്‍ അവസരമുണ്ട്. പദ്ധതിയുടെ ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് 2025 സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 21 വരെ നടക്കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 22 നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ്-ഇന്‍ഷുറന്‍സ് പദ്ധതികള്‍ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ണ്ണാടകയിലെ പ്രവാസികേരളീയര്‍ക്ക് ബംഗളൂരു എൻ ആർ കെ ഡെവലപ്പ്മെന്റ് ഓഫീസിലെ 080-25585090 നമ്പറിലോ, നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ് വിഭാഗം- 0471-2770543,528 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. www.norkaroots.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിച്ച് സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.