അഫ്‌ഗാനിസ്ഥാനിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. 800-ലേറെ പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 2500 പേര്‍ക്ക് പരുക്കുണ്ട്. കിഴക്കന്‍ അഫ്‌ഗാനിലാണ് ദുരന്തമുണ്ടായത്. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. ദുരന്തം 12 ലക്ഷം പേരെ ബാധിക്കുമെന്നാണ് യു എസ് ജി എസ് പറയുന്നത്.

റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ (യു എസ് ജി എസ്) അറിയിച്ചു. അര്‍ധരാത്രിക്ക് തൊട്ടുമുമ്പായിരുന്നു ദുരന്തമുണ്ടായത്.

Related Posts