സദ്ദുഗുണ്ടെപാളയയിലെ പിജിയിൽ താമസിക്കുന്ന 21-കാരിക്ക് നേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം. യുവതി ബഹളമുണ്ടാക്കിയപ്പോൾ മുറിയിൽനിന്ന് 2500 രൂപയും കവർന്ന് അക്രമി ഓടി രക്ഷപ്പെട്ടു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അക്രമിയെ കണ്ടെത്താൻ പോലീസ് തിരച്ചിലാരംഭിച്ചു. മുഖംമൂടി ധരിച്ചാണ് അക്രമം എത്തിയതെന്ന് യുവതി പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
യുവതിയുടെ കൂടെ താമസിക്കുന്നവർ പുറത്തുപോയ സമയത്താണ് അക്രമി മുറിയിൽ കയറിയത്. സമീപത്തെ മുറികൾ പുറത്തുനിന്ന് അടച്ചശേഷമാണ് അക്രമി യുവതിയുടെ മുറിയിൽക്കയറിയത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾനിന്നും അക്രമിയെ തിരിച്ചറിയാനാണ് പോലീസ് ശ്രമം നടത്തുന്നത്.