സമന്വയ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് യശ്വന്തപുരം സ്ഥാനീയ സമിതി, മൈത്രി മാതൃ സമിതി, അഭിമന്യു ബാലഗോകുലം എന്നിവയുടെ നേതൃത്വത്തിൽ ശോഭായാത്രയും അനുബന്ധ ഭക്തിപരിപാടികളും സംഘടിപ്പിക്കും. സെപ്റ്റംബർ 14ന് ആണ് ശോഭയാത്ര.
വൈകിട്ട് 4 മണിക്ക് മത്തിക്കെരെ എസ്.ബി.എം. കോളനിയിലെ ദക്ഷിണാഭിമുഖ ഗണേശക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭയാത്ര, കൃഷ്ണൻ, രാധ, ഗോപ – ഗോപികാദി കഥാപാത്രങ്ങളായി വേഷം ധരിച്ച ബാലിക ബാലന്മാരുടെ സാന്നിധ്യത്തിലും, താലപ്പൊലി – വാദ്യമേളങ്ങളുടെ ഘോഷത്തിലും, ഭക്തിസംഗീതത്തിൻ്റെ ഭംഗിയിലും ഭക്തിസാന്ദ്രമാകും. യാത്ര മത്തിക്കെരെ ജംഗ്ഷനിലൂടെ സഞ്ചരിച്ചു മുത്യാലമ്മ നഗർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിക്കും. ശോഭയാത്രയ്ക്ക് ശേഷം ഭജന, ഉറിയടി, നൃത്താവതരണങ്ങൾ, പ്രസാദവിതരണം, പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രോത്സാഹന സമ്മാന വിതരണം തുടങ്ങിയ പരിപാടികളും അരങ്ങേറും.

കൃഷ്ണൻ, രാധ എന്നിവരുടെ വേഷങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ വിവരങ്ങൾ മുൻകൂട്ടി സംഘാടകരെ അറിയിക്കണമെന്നും രക്ഷിതാക്കൾ കുട്ടികളെ പൂർണ്ണ വേഷവിധാനങ്ങളോടെ എത്തിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. പൂര്‍ണ വേഷങ്ങളുമായി എത്തുന്നവര്‍ക്ക് ഒരുങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കും.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 93410 76699, 98954 67014.