കർണാടകയിൽ നിന്നുള്ള നാല് രാജ്യസഭാ സീറ്റുകളിലേക്കും സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ മൂന്ന് കോൺഗ്രസ് സ്ഥാനാർഥികളും ഒരു ബിജെപി സ്ഥാനാർഥിയുമാണ് പാർലമെന്റിന്റെ ഉപരിസഭയിലേക്ക് എത്തിയത്. പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ഇവരെ വിജയികളായി പ്രഖ്യാപിച്ചത്.
രാജ്യസഭയിലേക്ക് വീണ്ടും നാമനിർദേശം ചെയ്യപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് മാധ്യമ-പ്രചാരണ വിഭാഗം ചെയർമാൻ പവൻ ഖേര, എഐസിസി സെക്രട്ടറി മൻസൂർ അലി ഖാൻ, ബിജെപി സ്ഥാനാർഥി ഫ. എം. നാഗരാജ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥികൾ. വിജയികളെ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മറ്റ് മുതിർന്ന നേതാക്കളും അഭിനന്ദിച്ചു.