നി​പ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ കോഴിക്കോട് ജില്ലയിൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. നി​ല​വി​ൽ 77 പേ​രു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള ആ​ർ​ക്കും ത​ന്നെ നി​ല​വി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി സ​ഞ്ച​രി​ച്ച വ​ഴി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന റൂ​ട്ട് മാ​പ്പ് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ട​ൻ പു​റ​ത്തു​വി​ടുമെന്ന് അറിയിച്ചിട്ടുണ്ട്.

14 പേ​ർ രോ​ഗി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും 58 പേ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ്. ഹൈ ​റി​സ്ക് പ​ട്ടി​ക​യി​ലു​ള്ള 11 പേ​രോ​ട് നി​ല​വി​ൽ ക​ർ​ശ​ന​മാ​യ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related Posts