ഷൂട്ടിംഗ് പരീശിലകനും ദ്രോണാചാര്യ പുരസ്‌കാര ജേതാവുമായ പ്രഫ. സണ്ണി തോമസ് (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഒളിംപിക്സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു കോട്ടയം ഉഴവൂർ സ്വദേശിയായ സണ്ണി ജോസഫ്. 5 തവണ ഷൂട്ടിംഗിൽ സംസ്ഥാന ചാമ്പ്യനായ സണ്ണി തോമസ് റൈഫിൾ ഓപ്പൺ സൈറ്റ് ഇവൻ്റിൽ കേരളത്തിൽ നിന്നുള്ള മുൻ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനുമാണ്.

അദ്ദേഹം 1993 മുതൽ 2012 വരെ 19 വർഷം ഇന്ത്യൻ ഷൂട്ടിംഗ് ടീമിൻ്റെ പരിശീലകനായിരുന്നു. സണ്ണി തോമസിൻ്റെ പരിശീലനത്തിൽ ഇന്ത്യ നേടിയത് നൂറിലേറെ അന്താരാഷ്ട്ര മെഡലുകളാണ്. സണ്ണി തോമസിനെ 2001ലാണ് ‘ദ്രോണാചാര്യ’ ബഹുമതി നൽകി രാജ്യം ആദരിച്ചത്. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് റിട്ട. പ്രഫസർ ജോസമ്മ സണ്ണിയാണ് ഭാര്യ. മക്കൾ: മനോജ് സണ്ണി, സനിൽ സണ്ണി, സോണിയ സണ്ണി.

Related Posts