മലപ്പുറത്ത് തെരുവുനായ ആക്രമണം. വെള്ളിയാമ്പുറം അമ്പലപ്പടി, എസ് എൻ യു പി സ്‌കൂള്‍ പരിസര പ്രദേശങ്ങളിലുണ്ടായ തെരുവുനായ ആക്രമണത്തില്‍ അഞ്ച് പേർക്ക് കടിയേറ്റു. പരിക്കേറ്റവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റു നാലു പേരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കടിയേറ്റവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. യുവതിയെ തെരുവുനായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇന്നലെയാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.