പൊങ്കാലയിടാൻ എത്തിയ ഭക്തരിൽ നിന്ന് പണം പിരിച്ച രണ്ടുപേർ അറസ്റ്റിൽ. സ്കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്ത ഭക്തരുടെ വാഹനങ്ങളിൽ നിന്ന് അനധികൃത പിരിവ് നടത്തിയ പിടിഎ പ്രസിഡന്റ് കർണനും എക്സിക്യൂട്ടീവ് അംഗവുമാണ് അറസ്റ്റിലായത്. ഒരു കാർ പാർക്ക് ചെയ്യുന്നതിനായി ഇവർ 400 രൂപ വാങ്ങിയെന്ന് പോലീസ് പറഞ്ഞു. ഇവരുവർക്കുമെതിരെ തമ്പാനൂർ പോലീസ് കേസെടുത്തു.
പണം പിരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്കൂൾ കോർപറേഷന്റെ നിയന്ത്രണത്തിലാണെന്നും മേയർ വി.വി. രാജേഷ് പറഞ്ഞു. പല സ്വകാര്യ സ്ഥാപനങ്ങളും പൊങ്കാലയോടനുബന്ധിച്ച് പിരിവ് നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് തമ്പാനൂർ പോലീസ് പറഞ്ഞു. പൊങ്കാലയിടാനെത്തുന്ന ഭക്തരിൽ നിന്ന് അനധികൃത പരിവ് നടത്തരുതെന്ന് കോർപറേഷൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.