ശ്രീനാരായണ സമിതിയുടെ മൈലസാന്ദ്ര, സർജാപുര ഗുരു മന്ദിരങ്ങളിൽ എല്ലാ വർഷവും നടത്തിവരാറുള്ള ആറ്റുകാലമ്മയ്ക്ക് പൊങ്കാലയുടെ കൂപ്പൺ വിതരണം ആരംഭിച്ചു. ശ്രീനാരായണ സമിതിയുടെ ഓഫീസിൽ കഴിഞ്ഞ ദിവസം നടന്ന ബോർഡ് യോഗത്തിന് ശേഷം പ്രസിഡണ്ട് എൻ.രാജമോഹനനും സെക്രട്ടറി എം.കെ.രാജേന്ദ്രനും ചേർന്ന് ട്രഷറർ എബി അനൂപിന് നൽകിക്കൊണ്ട് കൂപ്പൺ വിതരണത്തിന് തുടക്കം കുറിച്ചു.

പരമാവധി ഭക്തജനങ്ങളെ പങ്കെടുപ്പിച്ച് എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കി പൊങ്കാല അർപ്പിക്കുവാൻ ക്രമീകരണങ്ങൾ നടത്തുമെന്ന് ജനറൽ സെക്രട്ടറി എം.കെ.രാജേന്ദ്രൻ അറിയിച്ചു.

പൊങ്കാല അടുപ്പുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് വേണ്ടി ബന്ധപ്പെടേണ്ട നമ്പരുകൾ

മൈലസാന്ദ്ര : 9481808291, 9886420754, 9986351239, 7708755896.

സർജ്ജാപ്പുര: 9980812162, 9886709134, 9036511038, 9986812162.

Related Posts