എസ് എൻ ഡി പി ആർ ടി നഗർ ശാഖയുടെ വാർഷിക പൊതുയോഗം ശാഖ ഓഫീസിൽ വച്ച് നടന്നു. സെക്രട്ടറി സുജിത്ത്‌ ലാൽ വാർഷിക റിപ്പോർട്ടും സാമ്പത്തിക കണക്കും അവതരിപ്പിച്ചു. അടുത്ത ഒരു വർഷത്തേക്കുള്ള ഭാവി പരിപാടികൾ സെക്രട്ടറി യോഗത്തിൽ പ്രഖ്യാപിച്ചു.

യോഗത്തിൽ ശാഖാ പ്രസിഡണ്ട് ചന്ദ്രസേനൻ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡണ്ട് എ.ആനന്ദൻ ഉദ്‌ഘാടനം നിർവഹിച്ചു, വൈസ് പ്രസിഡണ്ട് എൻ. വത്സൻ, സെക്രട്ടറി സത്യൻ പുത്തൂർ, യൂണിയൻ കൗൺസിലർ അജീഷ് ലക്ഷ്മണൻ, എക്സിക്യൂട്ടീവ് അംഗം സന്ദീപ് സുകുമാർ , വനിതാ സംഘം പ്രസിഡണ്ട് സുമ പ്രഭാകരൻ, സെക്രട്ടറി അഞ്ജു അജീഷ്, യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് പ്രസന്ന സേനൻ, യുവജന വിഭാഗം സെക്രട്ടറി സഞ്ചന പ്രമോദ് എന്നിവർ സംസാരിച്ചു.

Related Posts