ഇറാന് ഹോർമുസ് കടലിടുക്ക് തുറന്ന് നൽകാൻ 48 മണിക്കൂർ സമയം അനുവദിച്ചുകൊണ്ടുള്ള അമേരിക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്കു പ്രതികരണവുമായി ഇറാൻ. തങ്ങളുടെ ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി ഹോർമുസ് കടലിടുക്ക് തുറന്നു തന്നെ കിടക്കുകയാണെന്ന് യുഎന്നിന്‍റെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്‍റെ (ഐഎംഒ) ഇറാൻ പ്രതിനിധി അലി മൗസവി പ്രസ്താവനയിലൂടെ അറിയിച്ചു.

കപ്പലുകളുടെയും അവരുടെ ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഇറേനിയൻ അധികാരികളുമായി ഏകോപനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാവികരെ സംരക്ഷിക്കുന്നതിനും മാരിടൈം സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഐഎംഒയോടും മറ്റ് രാജ്യങ്ങളോടും സഹകരിക്കാൻ ഇറാൻ തയാറാണെന്നും ഇറാൻ പ്രതിനിധി മൗസവി പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്‍റെ ഊർജ നിലയങ്ങൾ ആക്രമിക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി.

Related Posts