ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ്റെ 99മത് മഹാസമാധി ദിനമായ സപ്‌തംബർ 21ന് തിങ്കളാഴ്‌ച (നാളെ) അൾസൂർ, മൈലസാന്ദ്ര, സർജ്ജാപുര എന്നീ ഗുരുമന്ദിരങ്ങളിലായി മഹാപരിനിർവാണദിനം ആചരിക്കുന്നു. ഗുരുമന്ദിരങ്ങളിലെ പ്രഭാതപൂജകൾക്ക് ശേഷം രാവിലെ 9.30ന് ചടങ്ങുകൾ ആരംഭിക്കും.

ഗുരുദേവക്യതികളുടെ പാരായണം, ഗുരുപൂജ, ഗുരുപുഷ്‌പാഞ്ജലി, അഖണ്ഡനാമജപം, മഹാസമാധിപൂജ, കലശാഭിഷേകം, പൂമൂടൽ എന്നീ ചടങ്ങുകൾ നടക്കും. ശേഷം കഞ്ഞിവീഴ്ത്തൽ ഉണ്ടായിരിക്കുന്നതാണ്. ഗുരുമന്ദിരങ്ങളിലെ സമാധി പൂജകൾക്ക് ശ്രീനാരായണ സമിതി പൂജാരിമാർ നേതൃത്വം നൽകും. സമിതി ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും. മഹാസമാധി പൂജയ്ക്ക് ശേഷം ഗുരുമന്ദിരങ്ങൾ അന്നേ ദിവസത്തേക്കു അടയ്ക്കുന്നതാണെന്നും സമിതി ജനറൽ സെക്രട്ടറി എം.കെ.രാജേന്ദ്രൻ അറിയിച്ചു.

Related Posts