ശക്തമായ മഴയെ തുടർന്ന് ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. കൊട്ടക്കമ്പൂർ സ്വദേശി ബാലകൃഷ്ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടമുണ്ടായത്.
കൃഷിയിടത്തോട് ചേർന്നുള്ള താൽക്കാലിക ഷെഡിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. അപകടത്തിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്കും പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഉച്ച മുതൽ പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വട്ടവട ഇടുക്കി ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലൊന്നാണ്.