ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് സഹായം ചെയ്ത രണ്ടു സ്ത്രീകൾ കൂടെ പ്രതികളാവും. മുഖ്യപ്രതി നൗഷാദിനുവേണ്ടി ഹേമചന്ദ്രനെ കെണിയിൽപ്പെടുത്തി സംഘത്തിൻ്റെ കൈയിലെത്തിച്ച കണ്ണൂർ സ്വദേശിനി, തട്ടിക്കൊണ്ടുപോകലിനെയും കൊലപാതകത്തെയുംകുറിച്ച് അറിയാവുന്ന ഗുണ്ടൽപേട്ട് സ്വദേശിനി എന്നിവരെയാണ് പ്രതികളാക്കുക. ഇരുവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ

ബത്തേരി സ്വദേശിയായ് ഹേമചന്ദ്രനെ കണ്ണൂരുകാരിയാണ് സൗഹൃദം നടിച്ച് കെണിയിൽപ്പെടുത്തിയത്. ഹേമചന്ദ്രനുമായി ഗുണ്ടൽപേട്ട് സ്വദേശിനിക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. സന്ദർശന വിസയിൽ മുഖ്യപ്രതി നൗഷാദ് സൗദിയിലാണ്. അടുത്തദിവസം തന്നെ അയാളെ നാട്ടിലെത്തിക്കും. മൈസൂരുവിൽ നിന്ന് കഴിഞ്ഞ ദിവസം ഹേമചന്ദ്രൻ്റെ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ഇനിയും കണ്ടെത്താനുണ്ടെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ട് ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ ജ്യോതിഷ്‌കുമാറിനെയും അജേഷിനെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ഹേമചന്ദ്രനെ ബത്തേരിയിലെ ഒരു വീട്ടിൽ വെച്ചാണ് കൊലപ്പെടുത്തിയതെന്നാണ് അറസ്റ്റിലായ പ്രതികൾ പോലീസിനോട് പറഞ്ഞത്.

Related Posts