ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ വാർഷിക പൊതു യോഗം ജൂലൈ 19ന് കാലത്ത് 11 മണിക്ക് മൈസൂർ റോഡ് ബ്യാട്ടരായനപുരയിലെ സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ നടക്കും.
പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിക്കും. പ്രവർത്തന റിപ്പോർട്ടും വാർഷിക കണക്കുകളും അവതരിപ്പിക്കും. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.