കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷൻ (KEA) ആഭിമുഖ്യത്തിൽ നടന്ന ഇന്റർ അലുംനി ഫുട്ബോൾ ടൂർണമെന്റ് വൈറ്റ്ഫീൽഡ് മഹാദേവപുര യുണൈറ്റഡ് ഗ്രൗണ്ടിൽ ആവേശകരമായി നടന്നു.
12 കോളേജുകളിൽ നിന്നുള്ള 27 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ, ജി.ഇ.സി. തൃശ്ശൂർ ബെംഗളൂരു ചാപ്റ്റർ ഓപ്പൺ വിഭാഗത്തിലും മാസ്റ്റേഴ്സ് വിഭാഗത്തിലും ചാമ്പ്യന്മാരായി.

ഓപ്പൺ വിഭാഗത്തിൽ എൽ.ബി.എസ്. കാസർഗോഡ് ബെംഗളൂരു ചാപ്റ്ററും മാസ്റ്റേഴ്സ് എൻ.എസ്.എസ്. പാലക്കാട് ടീം ബെംഗളൂരു ചാപ്റ്ററും റണ്ണർ-അപ്പുകളായി.

ടൂർണമെന്റിൻ്റെ വിജയകരമായ നടത്തിപ്പിന് പ്രസിഡണ്ട് അർജുൻ, സെക്രട്ടറി ഷനോജ്, വരുണ്‍, ഫസീല, ജിഷിത്, ബെറ്റ, ദിൽഷാൻ, ജോസാം, ഹിരൺ, ദീരജ് എന്നിവർ നേതൃത്വം നൽകി. കായിക സൗഹൃദവും അലുംനി ഐക്യവും ഒരുമിച്ച് തെളിയിച്ച കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷൻ്റെ ഈ ഫുട്ബോൾ മഹോത്സവം, ബെംഗളൂരുവിലെ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മയ്ക്ക് പുതിയൊരു ഉണർവ് നൽകിയാതായി ഭാരവാഹികൾ അറിയിച്ചു.

Related Posts