കേരള സമാജം (രജി.), കർണാടകയുടെ ബാംഗ്ലൂർ നോർത്ത് ഡിവിഷൻ്റെ നേതൃത്വത്തിൽ യെലഹങ്കയിലെ അംബേദ്കർ ഭവനിൽ സംഘടിപ്പിച്ച “നമ്മ ഓണോത്സവം 2026” വിപുലമായ പരിപാടികളോടെ വർണാഭമായി ആഘോഷിച്ചു.
ISRO മുൻ ചെയർമാൻ ഡോ.എസ്.സോമനാഥ് ഓണോത്സവം ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡണ്ട് എസ്.കെ.പിള്ള അധ്യക്ഷത വഹിച്ചു. “ഒരുമയുടെയും സൗഹൃദത്തിൻ്റെയും കേരളീയ സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും മനോഹരമായ സംഗമമായി ‘നമ്മ ഓണോത്സവം 2026’ മാറിയിരിക്കുന്നു,” എന്ന് ഡോ.എസ്.സോമനാഥ് അഭിപ്രായപ്പെട്ടു.
സമാജം അഡ്വൈസർ ഡോ.സി.പി.രാധാകൃഷ്ണൻ, വൈസ് പ്രസിഡണ്ടുമാരായ ആർ.കെ.കുറുപ്പ്, ഷിജോ ഫ്രാൻസിസ്, സെക്രട്ടറി ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി കെ.നടരാജൻ, യു.ഡി.നായർ, രാഹുൽ, വി.എസ്. ജോഷി, യോഗേഷ് നായർ, ശ്യാം കുമാർ, രാംലാൽ, വിഘ്നേഷ്, മഞ്ജുനാഥ്, സുകുമാരൻ, സുമോദ്, രാജഗോപാൽ, ജൈജോ ഫ്രാൻസിസ്, ഷിബു, ഷാജി, ജിജു, മഹേഷ് ചെല്ലപ്പൻ, സമാജം അഡ്വൈസർ അഡ്വ. പ്രഭാകരൻ അഡ്വ. പ്രവീൺ, ഗ്രുപ്പ് ക്യാപ്റ്റൻ രാജപ്പൻ തുടങ്ങിയ ഭാരവാഹികളും പ്രവർത്തകരും പരിപാടിയുടെ വിജയത്തിനായി സജീവമായി നേതൃത്വം നൽകി.
വനിതാ വിഭാഗം ചെയർപേഴ്സൺ പ്രീതാ ശിവൻ, മിനി രാജേഷ്, സജിത വിശ്വനാഥ്, ബീനാ നായർ, അനിത കുറുപ്പ്, സൗമ്യ പ്രസാദ്, ജ്യോതി ഹരീഷ്, ഉഷാ കുറുപ്പ്, അനിൽ കുമാർ, ജയചന്ദ്രൻ, വിജയ്, രാധരാജഗോപാൽ, ശോഭന ചോലയിൽ തുടങ്ങിയവരും ആഘോഷത്തിൻ്റെ നടത്തിപ്പിൽ സജീവ പങ്കാളിത്തം വഹിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യയും, വയനാട് കലാകേന്ദ്രം അവതരിപ്പിച്ച ഹൃദ്യമായ നാടൻപാട്ടുകളും കലാപരിപാടികളും ആഘോഷത്തിന് കൂടുതൽ മിഴിവേകി.
കേരളീയ പാരമ്പര്യത്തിൻ്റെ തനിമയും പ്രവാസി മലയാളികളുടെ കൂട്ടായ്മയുടെ ഊഷ്മളതയും വിളിച്ചോതിയ “നമ്മ ഓണോത്സവം 2026”, നോർത്ത് ഡിവിഷൻ്റെ നേതൃത്വത്തിൽ യെലഹങ്കയിലെ അംബേദ്കർ ഭവനിൽ അരങ്ങേറിയ ശ്രദ്ധേയമായ ഓണാഘോഷമായി മാറി.