കെ എൻ എസ് എസ് മഹാദേവപുര കരയോഗവും കിംസ് ഹോസ്പിറ്റലും സംയുക്തമായി ഫ്രീ മെഡിക്കലും കാർഡിയാക് ഹെൽത്ത് സ്കാനിംഗ് ക്യാമ്പ് മഹാദേവപുര കരയോഗം ഓഫീസിൽ വെച്ച് നടത്തി. കെ എൻ എസ് എസ് വൈസ് ചെയർമാൻ ജി. മോഹന കുമാർ ഭദ്രദീപം തെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. കെ എൻ എസ് എസ് ജനറൽ സെക്രട്ടറി ടി വി നാരായണൻ, ട്രഷറർ വിജയ കുമാർ സംസാരിച്ചു. കരയോഗം ഭാരവാഹികളും കിംസിൻ്റെ കാർഡിയോളജിസ്റ്റ് വിദഗ്ധനായ ഡോ. മിഥുൻ, ഭാർഗവ പ്രകാശ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
200 പരം അംഗങ്ങൾക്ക് ഈസിജി, ഷുഗർ, ബിപി, ഹാർട്ട് ബീറ്റ് റേറ്റ്, ജനറൽ ചെക്കപ്പ് എന്നിവ പരിശോധിക്കുകയും പരിശോധാഹലം തത്സമയം നൽകുകയും ചെയ്തു.
അടുത്ത മാസം ന്യൂറോയും അഡ്വാൻസ് കാൻസർ ഡിറ്റക്ഷനും രക്ത ദാനവും നടത്തപ്പെടും എന്ന് പ്രസിഡണ്ട് മോഹൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9845371682, 9818598014 ബന്ധപ്പെടുക.

Related Posts