കെഎൻഎസ്എസ് വിജയനഗർ കരയോഗവും ടെൽബാറ്റ് ഹെൽത്ത് കെയറും സംയുക്തമായി സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 20ന് രാവിലെ 10 മണിക്ക് പട്ടേഗരപാളയ മെയിൻ റോഡിലെ ഇന്ത്യൻ പെട്രോൾ പമ്പിന് എതിർവശത്തുള്ള ടെൽബാറ്റ് ഹെൽത്ത് കെയർ കേന്ദ്രത്തിലാണ് ക്യാമ്പ്.

രക്തസമ്മർദ പരിശോധന, ബി.എം.ഐ പരിശോധന, ബ്ലഡ് ഷുഗർ പരിശോധന, ജനറൽ ഫിസിഷ്യൻ സേവനം, ഗൈനക്കോളജി, ഓർത്തോപീഡിക് പരിശോധന, അസ്ഥിസാന്ദ്രത പരിശോധന തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാകും. സ്ത്രീകൾക്കായി സെർവിക്കൽ ക്യാൻസർ സ്ക്രീനിങ്ങും പാപ് സ്മിയർ പരിശോധനയും ഉണ്ടായിരിക്കും. പാപ് സ്മിയർ പരിശോധനയ്ക്ക് സ്റ്റാൻഡേർഡ് ലബോറട്ടറി നിരക്ക് ബാധകമാണ്.

ടെൽബാറ്റ് മെഡിക്കൽസ് ആൻഡ് സർജിക്കൽ സർവീസസിൻ്റെ നേതൃത്വത്തിൽ മരുന്നുകൾക്കും വീൽചെയർ, സർജിക്കൽ ഉൽപ്പന്നങ്ങൾക്കും 20 ശതമാനം ഇളവും മെഡിക്കൽ ഉപകരണങ്ങളുടെ വാടക/വിൽപ്പന, ലാബ് പരിശോധന, ആംബുലൻസ് സേവനം എന്നിവയും ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 6364064444 / 6364074444.

Related Posts