പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം ആഴത്തിൽ പഠിക്കുമ്പോഴാണ് വിശ്വാസിയുടെ ഹൃദയം പ്രവാചക സ്‌നേഹത്താൽ പ്രകാശിക്കുന്നതെന്നും അത് സ്വന്തം ജീവിതത്തിൽ പകർത്തുമ്പോഴാണ് സമൂഹത്തിലേക്ക് ആ സന്ദേശം കൈമാറപ്പെടുന്നതെന്നും പ്രമുഖ പണ്ഡിതൻ ഹാഫിള് അൻവർ മന്നാനി പറഞ്ഞു. മലബാർ മുസ്‌ലിം അസോസിയേഷൻ ആസാദ് നഗർ ബ്രാഞ്ച് കമ്മിറ്റി നടത്തിയ മീലാദ് സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എം.എം.എ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി സംഗമം ഉദ്‌ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് മുഹമ്മദ് ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. എം.എം എ.സെക്രട്ടറിമാരായ ശംസുദ്ധീൻ കൂടാളി, സുബൈർ കായക്കൊടി, പ്രവർത്ത സമിതി അംഗങ്ങളായ പി എം മുഹമ്മദ് മൗലവി, എ.കെ. അബ്ദുൽ കബീർ, ശബീർ ടി.സി, ആയിശ സ്‌കൂൾ ചെയർമാൻ എം.വൈ .ഹംസത്തുല്ലാഹ്, നമിറ മസ്ജിദ് ഖത്തീബ് ഇബ്രാഹിം ബാഖവി, അലിക്കോയ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ ദഫ്, ബുർദ, ഫ്ലവർ ഷോ , തുടങ്ങി വിവിധ ഇനം കലാ മൽസരങ്ങളും നടന്നു. സെക്രട്ടറി അബ്ദുറഹ്‌മാൻ ഹാജി സ്വാഗതവും ശാഹിദ് മൗലവി നന്ദിയും പറഞ്ഞു.
ജയനഗർ ബ്രാഞ്ച് കമ്മിറ്റിക്ക് കീഴിൽ 10 ന് വ്യാഴാഴ്ച്ച മീലാദ് സംഗമവും വിദ്യാർത്ഥിഫെസ്റ്റും നടക്കും. 11ന് വെള്ളിയാഴ്ച്ച ഡബിൾ റോഡ് ശാഫി മസ്ജിദിൽ മൗലിദ് സംഗമവും ഖത്തീബ് മുഹമ്മദ് ഇസ്മാ ഈൽ ഫൈസിയുടെ മദ്ഹ് റസൂൽ പ്രഭാഷണവും നടക്കും.13ന് ഞായറാഴ്ച്ച മൈസൂർ റോഡ് കർണാടക മലബാർ സെൻ്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന മ്മേളനം പ്രസിഡണ്ട് ഡോ.എൻ. എ മുഹമ്മദ് ഉദ്‌ഘാടനം ചെയ്യും. രാവിലെ 10 മുതൽ രാത്രി 8 മണി വരെ നടക്കുന്ന വിദ്യാർത്ഥി ഫെസ്റ്റിൽ വിവിധ ഇസ്‌ലാമിക കലാ മൽസരങ്ങൾ നടക്കും.