സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര അബ്ബിഗരെ ശ്രീ അയ്യപ്പ സ്കൂളിൽ നിന്ന് ആരംഭിച്ച് ഷെട്ടിഹള്ളി ശ്രീ ജൂഞ്ചപ്പ ക്ഷേത്രത്തിൽ സമാപിച്ചു.
ഗോപൂജ, ഭാരതാംബ, ചെണ്ടമേളം, താലപ്പൊലി, കൃഷ്ണ-ഗോപിക വേഷങ്ങൾ, കൃഷ്ണ ഗീതങ്ങൾ, കുട്ടികളുടെ നൃത്തങ്ങൾ, രഥഘോഷയാത്ര എന്നിവ ശോഭായാത്രയ്ക്ക് മാറ്റുകൂട്ടി. ജൂഞ്ചപ്പ ക്ഷേത്രത്തിൽ എത്തിച്ചേർന്ന ശേഷം ഗുരുവായൂർ മാതൃകയിൽ കുട്ടികളുടെ ഉറിയടി അരങ്ങേറി. വഴിനീളെ കുട്ടികളുടെ കൃഷ്ണ-ഗോപിക വേഷത്തിലുള്ള നൃത്തങ്ങളും വേഷവിധാനങ്ങളും ശ്രദ്ധേയമായി.