തമിഴ്നാട്ടിൽ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ. ജഗദീശ്വരിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇറയിൻപ് (28) ആണ് മരിച്ചത്. ദേശീയപാതയിൽ കാട്ടാങ്കുളത്തൂരിലാണ് അപകടം.
മന്ത്രിയുടെ ബന്ധുക്കൾ യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ചെന്നൈയിലേക്ക് വരികയായിരുന്ന മന്ത്രി തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു കാറിലാണ് യാത്ര ചെയ്തിരുന്നത്.
അപകടത്തിന് പിന്നാലെ കാർ ഡ്രൈവറായ മധുര സ്വദേശിയായ ചിന്ന അഗ്നിയെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിൽപ്പെട്ട കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.