കരൂർ ദുരന്തത്തിൽ 41 പേരുടെ മരണത്തിനിടയാക്കിയ റാലി നയിച്ച ടി.വി.കെ അദ്ധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുക്കാതെ തമിഴ്‌നാട് പൊലീസ്. നിയമസഭാ തിരഞ്ഞെടുപ്പിന് 6 മാസം മാത്രം ശേഷിക്കെ വിജയുടെ അറസ്റ്റ് വൻ തിരിച്ചടിയാകുമെന്ന് ഡി എം.കെ സർക്കാർ ഭയക്കുന്നു. അറസ്റ്റു ചെയ്യണമെന്നോ കേസെടുക്കണമെന്നോ പറയാൻ മറ്റു രാഷ്ട്രീയ പാർട്ടികളും തയ്യാറല്ല. അവർ ടി.വി.കെയുമായി സഖ്യംകൂടാൻ കാത്തിരിക്കുന്നവരാണ്.
ടി.വി.കെ പ്രസിഡൻ്റ് വിജയ് ആണ് റാലി നയിച്ചതെങ്കിലും കേസെടുത്തത് സംസ്ഥാന ജനറൽ സെക്രട്ടറി ബു സി ആനന്ദ്, ജോയിൻ്റ് സെക്രട്ടറി സി ടി നിർമൽ കുമാർ കരൂർ ജില്ലാ സെക്രട്ടറി മതിയഴകൻ എന്നിവർക്കെതിരെയാണ്. ഇതിൽ മതിയഴകനെ ഇന്നലെ രാത്രിയോടെ അറസ്റ്റു ചെയ്തു.