ബംഗളൂരു കാഴ്ചക്കാർക്കായി ആകാശത്ത് വിസ്‌മയരുക്കാൻ വീണ്ടുമെത്തുകയാണ് ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ എയ്റോബാറ്റിക് ടീം. മൈസൂരു ദസറയുടെ ഭാഗമായി ബന്നിമണ്ഡപ് പരേഡ് ഗ്രൗഡിൽ നാളെ വൈകീട്ട് നാലിനാണ് സൂര്യ കിരൺ എയ്റോബാറ്റിക് ടീം കാഴ്ചവെക്കുന്ന പ്രകടനം.

ഇന്ത്യൻ വ്യോമസേനയുടെ അംബാസഡർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂര്യ കിരൺ എയ്റോബാറ്റിക് ടീം 2023ലെ ദസറക്കും ആകാശത്ത് ദൃശ്യവിരുന്നൊരുക്കിയിരുന്നു. പാസുള്ളവർക്ക് മാത്രമേ പരേഡ് ഗ്രൗണ്ടിലേക്ക് പ്രവേശനം അനു വദിക്കൂ. സാരംഗ് എയ്റോബാറ്റിക് എയർ ഡിസ്പ്ലേ സംഘത്തിൻ്റെ എയർഷോ കഴിഞ്ഞ ദിവസം നടന്നിരുന്നു. അഞ്ച് ഹെലികോപ്റ്ററുകളാണ് ഇതിൽ പങ്കെടുത്തത്.

Related Posts