രാജ്യസഭയിലേക്ക് വീണ്ടും നാമനിർദേശം ചെയ്യപ്പെടാൻ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തൻ്റെ ബന്ധം ഒരു രാജ്യസഭ സീറ്റിൽ മാത്രം ഒതുങ്ങുന്നതോ അതുമായി ബന്ധപ്പെട്ടുകിടക്കുന്നതോ അല്ലെന്ന് ജനതാദൾ എസ് ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ.

‘12 വർഷം മുമ്പ് പ്രധാനമന്ത്രിയായത് മുതൽ മോദിയുമായി നല്ല ബന്ധമാണുള്ളത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗോ​ധ്ര വിഷയത്തിൽ ഞാൻ അദ്ദേഹത്തെ ശക്തമായി വിമർശിച്ചിട്ടുമുണ്ട്.’- അദ്ദേഹം പറഞ്ഞു.

എസ് എൻ.ഡി.എയുടെ ഭാഗമായിരുന്നിട്ടും ദേവഗൗഡക്ക് ബി.ജെ.പി രാജ്യസഭ സീറ്റ് നൽകാത്തതിൽ കോൺഗ്രസ് വലിയ വിമർശനം ഉന്നയിച്ചതിന് മറുപടിയായാണ് ഗൗഡയുടെ പ്രതികരണം. ജൂൺ 25-ഓടെ ദേവഗൗഡയുടെ രാജ്യസഭ കാലാവധി അവസാനിക്കുകയാണ്. ഇതോടെ അദ്ദേഹത്തിൻ്റെ സജീവ പാർലമെന്ററി കരിയറിനും താൽക്കാലിക വിരാമമാകും. എന്നാൽ, സീറ്റ് ലഭിക്കാത്തതുകൊണ്ട് മോദിയുമായുള്ള തൻ്റെ വ്യക്തിബന്ധം അവസാനിക്കില്ലെന്ന് ഗൗഡ കൂട്ടിച്ചേർത്തു.

Related Posts