ഹാസൻ ജില്ലയിലെ ബേലൂർ മുൻ എംഎൽഎ എസ്.എച്ച്. പുട്ടരംഗനാഥ് (89) അന്തരിച്ചു. ബേലൂരിലെ വസതിയിലായിരുന്നു അന്ത്യം. രാഷ്ട്രീയ-സാമൂഹിക രംഗത്ത് ദീർഘകാലം സജീവമായിരുന്ന അദ്ദേഹം രണ്ട് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ബേലൂരിൽ നിന്ന് നിയമസഭയിലെത്തിയ നേതാവായിരുന്നു.

1972-ൽ കോൺഗ്രസ് സ്ഥാനാർഥിയായി ബേലൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച അദ്ദേഹം, പിന്നീട് 1999-ൽ ബിജെപി സ്ഥാനാർഥിയായും തെരഞ്ഞെടുക്കപ്പെട്ടു. ദളിൻ്റെ പ്രമുഖ നേതാവായിരുന്ന ദേവു പ്രസാദിൻ്റെ മകനാണ് എസ്.എച്ച്. പുട്ടരംഗനാഥ്.

അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.

Related Posts