സ്വാതന്ത്ര്യദിനതോടനുബന്ധിച്ചു എല്ലാവർഷവും നടത്തിവരുന്ന ലാൽബാഗ് പുഷ്‌പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്‌തു. പുഷ്‌പമേല ഓഗസ്റ്റ് 18 വരെ ഉണ്ടാകും.
സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ റാണി ചെന്നമ്മ, ക്രാന്തിവീര സങ്കോളി രായണ്ണ എന്നിവർക്കുള്ള ആദരവായാണ് മേള സംഘടിപ്പിക്കുന്നത്. പൂക്കൾ കൊണ്ട് നിർമിച്ച കിട്ടൂർ കോട്ടയുടെ കൂറ്റൻ മാതൃകയാണ് മേളയുടെ പ്രധാന ആകർഷണം.

മുതിർന്നവർക്കു വാരാന്ത്യങ്ങളിൽ 100 രൂപയും മറ്റു ദിവസങ്ങളിൽ 80 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിനു മുകളിലുള്ള കുട്ടികൾ 30 രൂപയും നൽകണം. അവധി ദിവസങ്ങളിലൊഴികെ യൂണിഫോമിലെത്തുന്ന സ്‌കൂൾ വിദ്യാർഥികൾക്കു പ്രവേശനം സൗജന്യം. രാവിലെ 9 മുതൽ രാത്രി 6 വരെയാണ് പ്രവേശന സമയം.

Related Posts