നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടെ പെല്ലറ്റ് ഗൺ പ്രയോഗിച്ച സംഭവത്തിൽ പൊലീസിനും കേന്ദ്രസേനയ്ക്കുമെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. പ്രതിഷേധം അടിച്ചമർത്തുന്നതിൻ്റെ പേരിൽ അമിതബലം പ്രയോഗിക്കാൻ പൊലീസിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

പോലീസിനും കേന്ദ്രസേനയ്ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. കേസിൽ വിശദമായ വാദം ചൊവ്വാഴ്ച കേൾക്കുമെന്നും കോടതി അറിയിച്ചു.

അതേസമയം, പ്രതിഷേധത്തിനിടെ ഒരു സേനാംഗമാണ് ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ പ്രയോഗിച്ചതെന്ന് സിആർപിഎഫിൻ്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി.

Related Posts