രാജസ്ഥാനിലെ ആശുപത്രിയിൽ  വന്‍ തീപ്പിടിത്തം. 3 സ്ത്രീകള്‍ ഉള്‍പ്പെടെ 8 രോഗികള്‍ മരിച്ചു. ജയ്പൂരിലെ സവായ് മാന്‍ സിങ് ആശുപത്രിയിലെ ട്രോമ ഐസിയുവിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. 11 രോഗികളാണ് അപകടസമയത്ത് ഈ ഐസിയുവിലുണ്ടായിരുന്നത്. സമീപത്തെ വാര്‍ഡില്‍ 13 രോഗികളും ഉണ്ടായിരുന്നു.

രാത്രി 11.20-ഓടെ ന്യൂറോ ഐസിയു വാര്‍ഡിൻ്റെ സ്റ്റോര്‍ റൂമില്‍ നിന്ന് തീപടരുകയായിരുന്നു. അഗ്നിരക്ഷാസേന ഒന്നരമണിക്കൂറോളമെടുത്താണ് തീ അണച്ചത്. കിടക്കകളോടു കൂടിയാണ് രോഗികള പുറത്തെത്തിച്ചത്. ഷോര്‍ട്ട് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു.

Related Posts