ആരോപണങ്ങൾക്ക് ശേഷം ആദ്യമായി സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. രാഹുലെത്തിയത് കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് ഉദ്ഘാടനത്തിനാണ്. പാലക്കാട് – ബെംഗളൂരു കെഎസ്‌ആര്‍ടിസിയുടെ പുതിയ എസി ബസ് സര്‍വ്വീസാണ് ഇന്നലെ രാത്രി 9 മണിക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്.
സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ രാഹുലിനെ അനുവദിക്കില്ലെന്ന് ബിജെപിയും ഡിവൈഎഫ്‌ഐയും പ്രഖ്യാപിച്ചിരുന്നു. ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം കഴിഞ്ഞ മാസം 24നാണ് രാഹുല്‍ മണ്ഡലത്തിലെത്തിയത്. 38 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അന്ന് രാഹുല്‍ പാലക്കാടെത്തിയത്. മണ്ഡലത്തില്‍ എത്താതിരിക്കാന്‍ തനിക്ക് ആകില്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു.