കേരളസമാജം ദൂരവാണിനഗർ (രജി) സമാജത്തിന് കീഴിലുള്ള ജൂബിലി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (ജൂബിലി സ്കൂൾ, ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂൾ (CBSE), ജൂബിലി പി യു കോളേജ്), വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ISO 21001 : 2018 സർട്ടിഫിക്കേഷൻ ലഭിച്ചു.

ജൂബിലി ഇംഗ്ലീഷ് ഹൈ സ്കൂൾ (CBSE) ക്യാമ്പസിൽ നടന്ന പരിപാടിയിൽ, ഇന്ത്യയിൽ ISO സർട്ടിഫിക്കേഷൻ നൽകാൻ അർഹതയുള്ള TUV India Pvt Ltd ൻ്റെ സീനിയർ മാനേജർ വെങ്കടേഷ് പ്രസാദ് സമാജം പ്രസിഡണ്ട് മുരളീധരൻ നായർക്ക്, ജൂബിലി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ISO സർട്ടിഫിക്കേറ്റ് ഔദ്യോഗികമായി സമർപ്പിച്ചു.

ബാംഗ്ലൂരിൽ വിരലിലെണ്ണാവുന്ന വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് ISO 21001 : 2018 സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളതെന്ന് ആശംസ പ്രസംഗത്തിൽ വെങ്കടേഷ് പ്രസാദ് പറഞ്ഞു. ISO ഇമ്പ്ലിമെന്റേഷൻ കമ്മിറ്റി രൂപീകരിച്ച് കഴിഞ്ഞ മൂന്നു വർഷമായി നടത്തി വരുന്ന തീവ്ര പരിശ്രമത്തിൻ്റെ ഫലമായിട്ടാണ് ഇത് സഫലമായതെന്ന് പ്രസിഡണ്ട് മുരളീധരൻ നായർ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ISO ഇമ്പ്ലിമെന്റേഷൻ കമ്മിറ്റിയുടെ M R (മാനേജ്മെന്റ് റെപ്രസെന്റ്റ്റീവ്) ആയ, സമാജത്തിൻ്റെ മുൻ പ്രസിഡണ്ട് പീറ്റർ ജോർജ്‌, വൈസ് പ്രസിഡണ്ട് എം പി വിജയൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എഡ്യൂക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവരും ആശംസ പ്രസംഗം നടത്തി. ട്രഷറർ എം കെ ചന്ദ്രൻ, ജോയന്റ് സെക്രട്ടറിമാരായ ബീനോ ശിവദാസ്, പി സി ജോണി, ജൂബിലി സ്കൂൾ പ്രിൻസിപ്പൽ കല, ജൂബിലി സി ബി എസ് ഇ സ്കൂൾ പ്രിൻസിപ്പൽ രേഖ കുറുപ്പ്, വൈസ് പ്രിൻസിപ്പാൾ രശ്മി, ജൂബിലി പി യു കോളേജ് പ്രിൻസിപ്പൽ ഡോ. എച് എൻ ത്രിവേണി, അഡ്മിനിസ്ട്രേറ്റർമാരായ ഡോ വിധു പ്രിയ, അജിത്കുമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. അദ്ധ്യാപിക ഉഷ, വൈസ് പ്രിൻസിപ്പൽ രശ്മി എന്നിവർ പരിപാടി നിയന്ത്രിച്ചു.

ISO ഇമ്പ്ലിമെന്റേഷൻ കമ്മിറ്റിയുടെ M R ആയ പീറ്റർ ജോർജ്‌, കമ്മിറ്റി അംഗങ്ങളായ വി കെ സുരേന്ദ്രൻ, ഗണേഷ് സി, രമേഷ് രാധാകൃഷ്ണ എന്നിവരെ പ്രസിഡണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു.

ജൂബിലി വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ, ഇതര ജീവനക്കാർ, സമാജം പ്രവർത്തക സമിതി അംഗങ്ങൾ, ആഡിറ്റർമാർ, വനിതാ വിഭാഗം ചെയർപേഴ്സൺ, കൺവീനർ, യുവജനവിഭാഗം ചെയർമാൻ, കൺവീനർ, സാഹിത്യ വിഭാഗം ചെയർമാൻ, ടി ആർ എം ഡി ആർ എഫ് കമ്മിറ്റി അംഗങ്ങൾ, എന്നിവർക്ക് ഓർമോപഹാരം സമ്മാനിച്ചു. തുടർന്ന് പ്രശസ്ത നർത്തകി ഉമ മഹേശ്വരിയുടെ, നൃത്ത വിദ്യാലയമായ ആരാധ്യ സ്കൂൾ ഓഫ് ഫൈൻ ആർട്സ് വിദ്യാർത്ഥിനികളുടെ ഭാരതനാട്യവും അരങ്ങേറി.

Related Posts