കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സുവനീർ – സ്‌മൃതി 2025 പ്രകാശനം ചെയ്‌തു. പ്രസിഡണ്ട് ചിത്തരഞ്ജൻ്റെ അധ്യക്ഷതയിൽ സമാജം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് സുധാകരൻ രാമന്തളി, പ്രമുഖ പത്രപ്രവർത്തകനും സാഹിത്യകാരനുമായ വിഷുമംഗലം കുമാറിന് നൽകികൊണ്ടാണ് സുവനീർ പ്രകാശനം ചെയ്തത്.

എഴുത്തുകാരൻ കെ ആർ കിഷോർ, പ്രമുഖ കവയിത്രിമാരായ ഇന്ദിര ബാലൻ, അനിത പ്രേംകുമാർ, മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ടോമി ആലുങ്കൽ, സുവനീർ കമ്മിറ്റി ചെയർമാൻ ഗോപിനാഥൻ നായർ, സുവനീർ എഡിറ്റർ സഹദേവൻ, സമാജം സ്ഥാപക സെക്രട്ടറിയും മുൻ പ്രസിഡണ്ടുമായ ആർ മുരളീധർ, മുൻ സെക്രട്ടറി രഘുത്തമൻ, ട്രഷറർ സുഗതകുമാരൻ നായർ, സമാജം വൈസ് പ്രസിഡണ്ട് എം.രാമചന്ദ്രൻ, മധുസൂദനൻ, ശിവപ്രസാദ്, വിശ്വനാഥൻ പിള്ള, ഉണ്ണികൃഷ്‌ണ പിള്ള, കെ.പി.അശോകൻ, ഗോപകുമാർ, അശോക് കുമാർ, ഓമനകുട്ടൻ പിള്ള, സുകുമാരൻ നായർ, സുജാതൻ, മലയാളം മിഷൻ ടീച്ചർമാരായ ബിന്ദു മനോഹർ, അനിത രാജേഷ്, ബിന്ദു ഗോപാലകൃഷ്‌ണൻ, മൃദുല ഷാജി തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി.

Related Posts