അടൂർ ഗോപാലകൃഷ്ണനെതിരെ ഫിലിം കോൺക്ലേവ് വേദിയിലെ വിവാദ പരാമർശത്തിൽ പോലീസിൽ പരാതി. അടൂർ നടത്തിയ പരാമർശങ്ങൾ എസ്‌സിഎസ്‌ടി ആക്ട് പ്രകാരം കുറ്റകരമാണെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മ്യൂസിയം പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ദളിത് ആക്ടിവിസ്റ്റും സാമൂഹ്യ പ്രവർത്തകനുമായ ദിനു വെയിൽ ആണ് പരാതിക്കാരൻ. എസ്സിഎസ്ടി കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. അടുരിൻ്റെ പരാമർശം എ സിഎസ്ടി വിഭാഗക്കാരെ മോശമാക്കി ചിത്രീകരിച്ചുവെന്നുമാണ് പരാതിക്കാരന്‍റെ വാദം.

Related Posts