നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യായി. 985 സ്ഥാ​നാ​ർ​ഥി​ക​ളാണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. സം​സ്ഥാ​ന​ത്ത് 1254 പേ​രാ​ണ് ആ​കെ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ 269 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക​ക​ൾ ത​ള്ളിയിരുന്നതായി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത് കൊ​ടു​വ​ള്ളി​യി​ലാ​ണ്. ഇ​വി​ടെ 17 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് നി​ല​വി​ൽ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​മാ​ണ് 16 സ്ഥാ​നാ‌​ർ​ഥി​ക​ളു​മാ​യി തൊ​ട്ടു​പി​ന്നിലുള്ളത്.

നാ​ളെ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ കേ​ര​ള​ത്തി​ലെ യ​ഥാ​ർ​ഥ മ​ത്സ​ര ചി​ത്രം തെ​ളി​യും. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​മു​ഖ മു​ന്ന​ണി​ക​ൾ​ക്ക് വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ൾ രം​ഗ​ത്തു​ണ്ട്.

Related Posts