കേ​​​​ര​​​​ളം, പു​​​​തു​​​​ച്ചേ​​​​രി, ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ, ആ​​​​സാം നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ ഏ​​​​പ്രി​​​​ൽ ര​​​​ണ്ടാം വാ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ക്കാൻ സാധ്യത. ഈ​​​​സ്റ്റ​​​​ർ ക​​​​ഴി​​​​ഞ്ഞ് ഏ​​​​പ്രി​​​​ൽ ആ​​​​റി​​​​നും വി​​​​ഷുദി​​​​ന​​​​മാ​​​​യ 15നും ​​​​മ​​​​ധ്യേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത​​​​ർ സൂ​​​​ച​​​​ന ന​​​​ൽ​​​​കി.

പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തു​​​​ന്ന തീ​​​​യ​​​​തി മു​​​​ത​​​​ൽ മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം നി​​​​ല​​​​വി​​​​ൽ വ​​​​രും. തീ​​​​വ്ര വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​നു (എ​​​​സ്ഐ​​​​ആ​​​​ർ) ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​കും കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പു​​​​തു​​​​ച്ചേ​​​​രി, ബം​​​​ഗാ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ക.

കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പു​​​​തു​​​​ച്ചേ​​​​രി, പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ൾ, ആ​​​​സാം, നി​​​​യ​​​​മ​​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ കാ​​​​ലാ​​​​വ​​​​ധി യ​​​​ഥാ​​​​ക്ര​​​​മം മേ​​​​യ്, ജൂ​​​​ണ്‍ മാസങ്ങളിൽ അ​​​​വ​​​​സാ​​​​നി​​​​ക്കും. ഇ​​​​തി​​​​നു​​​​മു​​​​ന്പാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി പു​​​​തി​​​​യ നി​​​​യ​​​​മ​​​​സ​​​​ഭ രൂ​​​​പീ​​​​ക​​​​രി​​​​ക്കാനാണ് ഉദ്ദേശിക്കുന്നത്.

Related Posts