കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചതുർദിന സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിനുശേഷമുള്ള കാർണിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ഇന്ന് മുംബൈയിലെത്തുന്ന കാർണി മാർച്ച് ഒന്നിന് രാജ്യതലസ്ഥാനത്തെത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മാർച്ച് രണ്ടിന് കനേഡിയൻ പ്രധാനമന്ത്രി, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രതിനിധിതല ചർച്ചകൾ നടത്തും. ചർച്ചയിൽ വ്യാപാരം, ഊർജം, നിക്ഷേപം, നിർണായക ധാതുക്കൾ, കൃഷി എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലെ സഹകരണം ഇരു പ്രധാനമന്ത്രിമാരും വിലയിരുത്തും. ഗവേഷണം, നവീകരണം, വിദ്യാഭ്യാസം, പ്രാദേശിക- ആഗോള വികസനം എന്നിവയും ചർച്ചാവിഷയങ്ങളാകും.