കണ്ണൂർ പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർഥി പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലെ മനോവിഷമത്തിലെ ആത്മഹത്യ ചെയ്‌തതെന്ന് നിഗമനം.പിലാത്തറ പെരിയാട്ട് വാടക വീട്ടിൽ താമസിക്കുന്ന രാജേഷ് – വിജിന ദമ്പതികളുട മകൻ അജുൽരാജ് (13) ഇന്നലെ വൈകിട്ടാണ് വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ചത്. സ്‌കൂളിൽ നിന്നു മാർക്കു കുറഞ്ഞതിനു വഴക്കു പറയുമോ എന്ന് അജുലിനു പേടിയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
അമ്മ വിജിനയും ഇളയ മകളും ഉച്ചഭക്ഷണത്തിനു ശേഷം വിശ്രമിക്കാൻ കിടക്കുകയായിരുന്നു. വൈകുന്നേരം 5 മണിയോടെ ഇവർ എഴുന്നേറ്റപ്പോഴാണ് അജുൽരാജിനെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. പിലാത്തറ മേരിമാതാ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയാണ്. മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്‌കരിക്കും.