കന്യാസ്ത്രീകളുടെ അറസ്റ്റിലും ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഇരു സഭകളിലും ഛത്തീസ്‌ഗഡിലെ മലയാളി കന്യാസ്ത്രീകൾക്കെതിരായ കേസ് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകി. പൂർണമായും കേസ് റദ്ദാക്കണമെന്നാണ് പ്രതിപക്ഷ എംപിമാരുടെ ആവശ്യം.

65 ലക്ഷം വോട്ടർമാരെ ബിഹാറിൽ നീക്കം ചെയ്തെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ലോക‌സഭ 2 മണി വരെ ബഹളത്തെ തുടർന്ന് നിർത്തിവച്ചു. രാജ്യസഭാ എംപിയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറന്‍റെ നിര്യാണത്തെ തുടർന്ന് രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു.

Related Posts