രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ച് സ്വ​കാ​ര്യ ക​മ്പ​നി​യാ​യ ന​യാ​ര എ​ന​ർ​ജി. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 5.30 രൂ​പ​യും ഡീ​സ​ലി​ന് 3 രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. പു​തി​യ നി​ര​ക്കു​ക​ൾ നി​ല​വി​ൽ വ​ന്നു. ഇ​ന്ത്യ​ൻ ഓ​യി​ൽ, ഭാ​ര​ത് പെ​ട്രോ​ളി​യം , ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം തു​ട​ങ്ങി​യ പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ൾ നി​ല​വി​ൽ വി​ല കൂ​ട്ടി​യി​ട്ടി​ല്ല. ഗു​ജ​റാ​ത്തി​ലു​ള്ള ന​യാ​ര​യു​ടെ റി​ഫൈ​ന​റി ഏ​പ്രി​ൽ ആ​ദ്യ​വാ​രം മു​ത​ൽ 35 ദി​വ​സ​ത്തേ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​ടു​ക​യാ​ണ്. ഇ​ത് രാ​ജ്യ​ത്തെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശേ​ഷി​യെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ ചു​വ​ടു​പി​ടി​ച്ച് വ​രും ദി​വ​സ​ങ്ങ​ളി​ൽ പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ളും വി​ല വ​ർ​ധി​പ്പി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ.

Related Posts