പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന പോസ്റ്റ് ഫെ​യ്‌​സ്ബു​ക്കിൽ ഇ​ട്ട​യാ​ളെ തി​രി​ച്ച​റിഞ് പോ​ലീ​സ്. കാ​പ്പ കേ​സ് പ്ര​തി​യാ​യ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റോ​ഷ​നാ​ണ് പോ​സ്റ്റി​നു പി​ന്നി​ലെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

വ്യാ​ജ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ ബ​ന്ധുവായ ​മു ​ഈ​ന​ലി ത​ങ്ങളോട് 15 കോ​ടി രൂ​പ റോ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് നി​ര​സി​ച്ച​പ്പോ​ഴാ​ണ് വ്യാ​ജ എ​ഫ്ബി അ​ക്കൗ​ണ്ടു​ണ്ടാ​ക്കി ത​ങ്ങ​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​ത്. ഇ​ട​നി​ല​ക്കാ​ർ വ​ഴി​ ഭീഷണിപെടുത്തുകയും ചെയ്തു.

റോ​ഷ​നാ​ണ് ഭീ​ഷ​ണി​ക്ക് പി​ന്നി​ലെ​ങ്കി​ലും ഇ​യാ​ൾ ത​ന്നെ​യാ​ണോ വി​വാ​ദ പോ​സ്റ്റ്‌ ഇ​ട്ട​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഐ​പി അ​ഡ്ര​സ് ഉ​ൾ​പ്പെ​ടെ ശാ​സ്ത്രീ​യ തെ​ളി​വ് കി​ട്ടേ​ണ്ട​തു​ണ്ടെ​ന്ന് സൈ​ബ​ർ സെ​ൽ വ്യ​ക്ത​മാ​ക്കി.

ഇ​​തി​ന് പി​ന്നാ​ലെ സാ​ദി​ഖ​ലി ത​ങ്ങ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കാ​പ്പാ കേ​സ് പ്ര​തി​യാ​യ റോ​ഷ​ൻ ഇ​പ്പോ​ൾ ഒ​ളി​വി​ലാ​ണ്. വൈ​കാ​തെ ഇ​യാ​ൾ പി​ടി​യി​ലാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related Posts