പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ അതിർത്തിയിൽ വീണ്ടും സംഘർഷം. ബുധനാഴ്ച താൽക്കാലിക വെടിനിർത്തൽ അവസാനിച്ചതിനു പിന്നാലെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ചെറിയ പെരുന്നാളിന് മുന്നോടിയായി ഇരുപക്ഷവും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. വെടിനിർത്തൽ കാലാവധി അവസാനിച്ചതിനുശേഷം പാകിസ്ഥാൻ സൈന്യം സർകാനോ, നരായ് ജില്ലകളിലേക്ക് ഡസൻ കണക്കിന് പീരങ്കി ഷെല്ലുകൾ പ്രയോഗിച്ചതായി അഫ്ഗാൻ ആരോപിച്ചു.
രണ്ട് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡിപ്പാർട്ട്മെൻ്റ് ഡയറക്‌ടർ സിയാവുർ റഹ്മാൻ സ്‌പീൻഗർ പറഞ്ഞു.
അഫ്ഗാൻ അതിർത്തി സേന പ്രത്യാക്രമണം നടത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. 3 പാകിസ്ഥാൻ സൈനിക പോസ്റ്റുകൾ നശിപ്പിക്കുകയും ഒരാളെ വധിക്കുകയും ചെയ്‌തുവെന്ന് അഫ്‌ഗാൻ അധികൃതർ അവകാശപ്പെട്ടെങ്കിലും വിവരം സ്ഥിരീകരിച്ചിട്ടില്ല.